ആര്‍ത്തവമെന്ന് തെറ്റിദ്ധരിപ്പിച്ചു; നാപ്കിനുള്ളില്‍ ഒളിപ്പിച്ചത് 30 ലക്ഷത്തിന്റെ സ്വര്‍ണം; യുവതി പിടിയില്‍

സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമം 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരി പിടിയില്‍. വ്യാഴാഴ്ച റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യുവതിയെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍നിന്ന് 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. 

യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദേഹപരിശോധനയ്ക്കിടെ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍നിന്ന് 480.25 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടിയിരുന്നു്. ഗ്രീന്‍ചാനല്‍ വഴിയാണ് ഇവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now