
കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി
കളമശേരിയില്‍ നിന്നും സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കൊച്ചി: കളമശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കളമശേരിയില്‍ നിന്നും സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ചരക്കു ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടയിൽ റെയിൽപാളം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡും ഇടിച്ചു മുന്നോട്ടു പോയി വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാത്തേക്കുള്ള ഒറ്റവരി പാതയിലൂടെയുള്ള സര്‍വീസ് തടസപ്പെട്ടു. ഉച്ചയ്ക്ക് 2.50നാണ് അപകടം ഉണ്ടായത്. കളമശേരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനിരിക്കെയായിരുന്നു പാളം തെറ്റിയത്. സര്‍വീസ് എപ്പോള്‍ പുനഃ സ്ഥാപിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ അങ്കമാലിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം ഏറനാട് ആലുവയില്‍ നിര്‍ത്തിയിട്ടു. തിരുവനന്തപുരം - ഇന്‍ഡോര്‍ വീക് ലി എക്‌സ് പ്രസ് 1.45 മണിക്കൂര്‍ വൈകിയോടുന്നു
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
goods train accident in kochi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍, തിരുവനന്തപുരത്തേക്ക് ദിവസേന ഇന്‍ഡിഗോ സര്‍വീസ്; അറിയാം സിയാലിന്റെ ശീതകാല സമയക്രമം

അങ്കമാലിയില്‍ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; നാടുവിട്ടത് രണ്ടുദിവസം മുന്‍പ്, അന്വേഷണം

