
News Now
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

കൊച്ചി : ആലുവയില് ഗുഡ്സ് ട്രെയിന് പാളം തെറ്റി. ആന്ധ്രയില് നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോകുകയായിരുന്ന തീവണ്ടിയാണ് പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. അവസാനത്തെ ബോഗികളാണ് പാളത്തില് നിന്നും തെന്നിമാറിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ഇതേത്തുടര്ന്ന് ആലുവ വഴിയുള്ള ട്രെയിന് ഗതാഗതം സ്തംഭിച്ചു. പരിശ്രമത്തിനൊടുവില് രാത്രി രണ്ടുമണിയോടെ ഒരു വരിയില് ഗതാഗതം പുനഃസ്ഥാപിച്ചു. ട്രെയിന് പാളം തെറ്റിയതിനെ തുടര്ന്ന് ആലുവ വഴി കടന്നുപോകുന്ന നാലു ട്രെയിനുകള് റദ്ദാക്കി.
കണ്ണൂര് ഇന്റര്സിറ്റി, ഗുരുവായൂര്- തിരുവനന്തപുരം ഇന്റര്സിറ്റി, പുനലൂര്-ഗുരുവായൂര്, നിലമ്പൂര്- കോട്ടയം ട്രെയിനുകളാണ് റദ്ദാക്കിയത്. രാവിലെ 5.15 ന് പുറപ്പെടേണ്ട എറണാകുളം- പൂനെ എക്സ്പ്രസ് മൂന്നു മണിക്കൂര് വൈകി 8.15 ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതര് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

