പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

തിരുവനന്തപുരം: വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിക്കാനിരിക്കേ, ഡയസ്നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളപരിഷ്‌കരണത്തില്‍ സമവായം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാല്‍ ഇത് വലിയ സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്, അഞ്ച്, ആറ് ദിവസങ്ങളിലും, കെ.എസ്ആര്‍ടിഇഎ., ബിഎംഎസ് എന്നിവ അഞ്ചിനും സമരനോട്ടീസ് നല്‍കിയിട്ടുണ്ട്. ഇടത് -വലത്, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെട്ടേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now