നികുതി ഇതര വരുമാനം കൂട്ടാനാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി ഫീസ് നിരുക്കുകൾ കൂട്ടും

pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ Source by : ഫെയ്സ്ബുക്ക്
Last Updated :11 July 2024, 10:15 pm IST

News Now

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കി വരുമാനം കൂട്ടാൻ പദ്ധതിയുമായി സർക്കാർ. നികുതി ഇതര വരുമാനം കൂട്ടാനാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി ഫീസ് നിരുക്കുകൾ കൂട്ടും. പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനും തീരുമാനിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പദ്ധതികൾക്ക് ഇനിമുതൽ മുൻഗണനാ ക്രമം നിശ്ചയിക്കും. മുൻഗണ തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ നിയമിക്കും. പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശുപാർശ പരിശോധിച്ച് ഉപസമിതി മുൻഗണന നിശ്ചയിക്കും. നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമാകും.

നികുതിയിതര വരുമാന വർധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി വിവിധ ഫീസുകളുടെ നിരക്ക് പരിഷ്കരിക്കും. വകുപ്പ് സെക്രട്ടറിമാരോട് ഈമാസം 20 ന് മുൻപ് നിർദ്ദശങ്ങൾ സമർപിക്കാൻ സർക്കാർ നിർദ്ദേശം നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates