
ബ്ലാസ്റ്റേഴ്സ് ഗോൾ വലയ്ക്ക് 'അമരീന്ദർ' കരുത്ത്; മുന്നേറ്റത്തിൽ വേഗം കൂട്ടാൻ 'യാസിർ'
2 താരങ്ങളെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്കായി ഒരുങ്ങുന്നു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ സീസണിൽ അടിമുടി മാറാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഗോൾ കീപ്പർ അമരീന്ദർ സിങ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. നിലവിൽ ചെന്നൈയിൽ നടക്കുന്ന ടീമിന്‍റെ പ്രീ സീസൺ ക്യാംപിൽ ചേർന്ന ഇരുവരും സഹതാരങ്ങൾക്കൊപ്പം പരിശീലനവും ആരംഭിച്ചിട്ടുണ്ട്. വരുന്ന സീസൺ അവസാനിക്കും വരെയാണ് ഇരുവരുടേയും കരാർ.
33കാരനായ അമരീന്ദർ സിങ് ഒഡഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഐഎസ്എല്ലിലും ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പവും നീണ്ട വർഷത്തെ പരിചയസമ്പത്തുള്ള അമരീന്ദർ മുംബൈ സിറ്റി എഫ്‌സി, ബംഗളൂരു എഫ്‌സി, മോഹൻ ബഗാൻ, ഒഡിഷ എഫ്‌സി ടീമുകൾക്കായും കളിച്ചിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽ കിരീടങ്ങൾ നേടിയ ടീമുകളുടെ ഭാഗമായിരുന്നു.
സമ്മർദ്ദ ഘട്ടങ്ങളിലെ താരത്തിന്റെ ശാന്തതയും കൃത്യമായ പൊസിഷനിങും ശ്രദ്ധേയനായത്. പുതിയ ഉടമകൾക്കു കീഴിൽ ടീം സമഗ്രമായി മാറുമെന്ന പ്രതീക്ഷയിൽ നിൽക്കുന്ന ആരാധകർക്ക് അമരീന്ദറിന്റെ വരവ് ആവേശം നൽകും. ടീമിന്റെ ഗോൾ വലയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിനു അമരീന്ദർ കരുത്താകുമെന്നും അവർ പ്രതീക്ഷിക്കുന്നു.
WHAT TO READ NEXT

ഏകദിനത്തില്‍ ചരിത്രമെഴുതി രോഹിത് ശര്‍മ!
എഫ്‌സി ഗോവയിൽ നിന്നെത്തുന്ന മുഹമ്മദ് യാസിർ ബ്ലാസ്റ്റേഴ്സിനായി വിങുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ മികവുള്ള താരമാണ്. 2017-18 സീസൺ മുതൽ ഐഎസ്എല്ലിൽ സജീവമായ താരം കൂടിയാണ് മുഹമ്മദ് യാസിർ. നേരത്തെ എഫ്‌സി പുനെ സിറ്റി, ഹൈദരാബാദ് എഫ്‌സി, എഫ്‌സി ഗോവ ടീമുകൾക്കായും കളിച്ചു. 2021ൽ ഇന്ത്യൻ സീനിയർ ടീമിലും അരങ്ങേറി.
പന്തുമായി മുന്നേറി കൃത്യമായ പാസുകളിലൂടെ അവസരങ്ങൾ തുറന്നെടുക്കാൻ കെൽപ്പുള്ള താരം കൂടിയാണ് യാസിർ. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് പുതിയ വേഗവും വൈവിധ്യവും നൽകാൻ താരത്തിനു സാധിക്കമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
WHAT TO READ NEXT

8 'സ്വർണം' നിലനിർത്തി, 20 എണ്ണം കൈവിട്ടു! ഏഷ്യൻ ഗെയിംസിലെ ഇന്ത്യ
WHAT TO READ NEXT

'മോശം ബൗളിങ്, ക്യാച്ചുകൾ കൈവിടുന്ന ഫീൽഡർമാരും!'
News Now
Summary
Kerala Blasters has confirmed the signing of goalkeeper Amrinder Singh and attacker Mohammad Yasir ahead of the upcoming Indian Super League (ISL) 2026-27 season
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




