രാവിലെ ഓഫിസിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായി പ്രദേശവാസിയായ സിനോജ് പറഞ്ഞു

Govindachami arrest eyewitness's response
ഗോവിന്ദച്ചാമി govindachamySource by : ,
Last Updated :25 July 2025, 11:02 am IST

News Now

കണ്ണൂര്‍: ജയില്‍ ചാടിയ, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍. കണ്ണൂര്‍ തളാപ്പില്‍ രാവിലെ 9.20 ന് ട്രാക്ക് പാന്റ്‌സ് ഇട്ടു കൊണ്ടു തളാപ്പ് കാനറ ബാങ്കിന്റെ മുന്‍പില്‍ വെച്ചു നടന്നു പോകുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഗോവിന്ദച്ചാമി ഓടി രക്ഷപ്പെടുകയായിരുന്നു.

രാവിലെ ഓഫിസിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് പ്രദേശവാസിയായ വിനോജ് പറഞ്ഞത്. 'ഓഫീസിലേക്ക് പോകുന്ന വഴിയില്‍ റോഡിന്റെ ഇടതുശത്ത് വളരെ സാവധാനം ഒരാള്‍ നടന്നുപോകുന്നത് കണ്ടു, പാന്‍റ്സും കള്ളി ഷര്‍ട്ടും ഇട്ടിട്ടുണ്ടായിരുന്നു. വേസ്റ്റ് മാതിരി ഒരു തുണി തലയില്‍ വെച്ചിട്ട് അതിന്റെ ഉള്ളിലേക്ക് കൈ രണ്ടും കയറ്റി വെച്ചിട്ടുണ്ടായിരുന്നു. രാവിലെ വാര്‍ത്തകള്‍ കണ്ടിരുന്നു. ഇയാളെ കണ്ട് സംശയം തോന്നിയപ്പോള്‍ സകൂട്ടര്‍ സ്‌ലോയാക്കി. ഉടനെ സ്‌കൂട്ടര്‍ തിരിച്ചു സഹായത്തിന് ഒരു ഓട്ടോ ഡ്രൈവറേയും കൂട്ടി 15 മീറ്ററോളം പിന്തുടര്‍ന്നു. സ്‌കൂട്ടര്‍ നിര്‍ത്തി എടാ എടാ എന്ന് വിളിച്ചു പിന്നെ എടാ ഗോവിന്ദച്ചാമി എന്ന് വിളിച്ചപ്പോള്‍ തൊട്ടപ്പുറത്തുള്ള വലിയ മതില്‍ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു' വിനോജ് പറഞ്ഞു.

സംഭവം ഉടനെ പൊലീസിനെ അറിയിച്ചതായും അഞ്ച് മിനിറ്റുള്ളില്‍ പൊലീസ് സ്ഥലത്ത് എത്തി തിരച്ചില്‍ ആരംഭിച്ചതായും സിനോജ് പറഞ്ഞു. നിര്‍മ്മാണം നടക്കുന്ന വീട്ടിന്റെ മുന്‍പിലൂടെ വനത്തില്‍ ഇയാള്‍ ഓടിക്കയറുകയായിരുന്നു.

Summary

Govindachami arrest eyewitness's response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates