
സംസ്‌കരിക്കാനായി പുറത്തെടുത്തു; മരിച്ച ആളിന് പകരം മറ്റൊരാളുടെ മൃതദേഹം; അന്വേഷണം
വീട്ടിലെത്തിച്ച് സംസ്‌കാരത്തിനായി പുറത്തെടുപ്പോഴാണ് മൃതദേഹം മാറിയത് ബന്ധുക്കള്‍ അറിഞ്ഞത്.
കൊല്ലം; കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം മറ്റൊരു മൃതദേഹമാണ് നല്‍കിയത്. വീട്ടിലെത്തിച്ച് സംസ്‌കാരത്തിനായി പുറത്തെടുപ്പോഴാണ് മൃതദേഹം മാറിയത് ബന്ധുക്കള്‍ അറിഞ്ഞത്. എന്നാല്‍, ബന്ധുക്കളെ കാണിച്ചതിന് ശേഷമാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ഇന്നലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ചികിത്സയിലിരിക്കെ വാമദേവന്‍ മരിച്ചത്. ബന്ധുമിത്രാദികള്‍ എത്തുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീട്ടുകാര്‍ മൃതദേഹം കടയ്ക്കല്‍ ആശുപത്രിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
ഇന്ന് രാവിലെ ആശുപത്രിയിലെത്തി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെത്തി സംസ്‌കാരത്തിനായി പുറത്തെടുത്തപ്പോള്‍ സഹോദരിമാരാണ് മൃതദേഹം മാറിയത് കണ്ടെത്തിയത്. തുടര്‍ന്ന് സംസ്‌കാരത്തിനെടുത്ത മൃതദേഹം വീണ്ടും താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം വിട്ടുനല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

Related News


ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ
