
കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കാൻ സർക്കാർ; ഉത്തരവിറക്കി
അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകളാണ് പിൻവലിക്കുക
തിരുവനന്തപുരം; കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവിറക്കി. അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകളാണ് പിൻവലിക്കുക. ആഭ്യന്തര സെക്രട്ടറി ഡോ വി വേണുവിനെ കൺവീനറായി രൂപവത്കരിച്ച സമിതിയുടെ ശിപാർശ സ്വീകരിച്ചാണ് തീരുമാനം.
കോടതികളുടെ അനുമതിയോടെ കേസുകൾ പിൻവലിക്കണമെന്നാണ് ജില്ല പൊലീസ് മേധാവികൾക്ക് നൽകിയ നിർദേശം. ഐപിസി 188, 269, 290, കേരള പൊലീസ് ആക്ടിലെ 118 (ഇ), കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസിലെ വിവിധ വകുപ്പുകൾ, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് എന്നിവ പ്രകാരം എടുത്ത കേസുകളാണ് പിൻവലിക്കുക. ഒരു മാസം മുതൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായിരുന്നു കുറ്റങ്ങൾ.
ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ടവ പിൻവലിക്കും. പി.എസ്.സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുന്നതിൽ ഉൾപ്പെടും. കോവിഡ് കാലത്ത് സംസ്ഥാനത്താകെ 1.40 ലക്ഷം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



