മുത്തശ്ശിയും ചെറുമകനും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

ചെറുമകനെ കിണറ്റിലെറിഞ്ഞ് മുത്തശ്ശി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം

അംബിക, ആദിഷ്‌ദേവ്‌
Last Updated :20 January 2024, 9:02 am IST

തൃശൂര്‍: താന്ന്യം കിഴിപ്പുള്ളിക്കരയില്‍ മുത്തശ്ശിയേയും ചെറുമകനെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴിപ്പുള്ളിക്കര വായനശാലയ്ക്കു സമീപം താമസിക്കുന്ന അംബിക (55), ചെറുമകന്‍ ആദിഷ് ദേവ് (7) എന്നിവരാണ് മരിച്ചത്. ചെറുമകനെ കിണറ്റിലെറിഞ്ഞ് മുത്തശ്ശി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയേയും മുത്തശ്ശിയേയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് അംബികയുടെ മകനായ മണികണ്ഠന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ കിണറ്റില്‍ നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. നാട്ടികയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടിയുടെ മൃതദേഹവും പിന്നീട് തിരച്ചിലിനൊടുവില്‍ അംബികയുടെ മൃതദേഹവും കണ്ടെത്തി. 

അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് മുത്തശ്ശിക്കൊപ്പം താമസിച്ചുവരികയായിരുന്നു ആദിഷ്.  കിഴുപ്പിള്ളിക്കര എസ്.എസ്.എ.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കലശലായ അസുഖം മൂലം കുട്ടിയെ നോക്കാന്‍ കഴിയാനാകാത്തതാണ് മരണകാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. അന്തിക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now