
ഉണ്ണാൻ വീട്ടിലെത്തി, മുത്തശ്ശി ഊണ് വിളമ്പി നൽകി; വയോധികയെ ആക്രമിച്ച് ചെറുമകൻ സ്വർണമാലയുമായി കടന്നു
രണ്ട് പവൻ തൂക്കമുള്ള സ്വർണമാല കവർന്നെന്നും നിലവിളക്ക് കൊണ്ട് മർദിച്ചെന്നുമാണ് പരാതി

കൊല്ലം: മുത്തശ്ശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ചെറുമകൻ സ്വർണമാല കവർന്നെന്ന് പരാതി. കൊട്ടാരക്കര കല്ലുവാതുക്കൽ വിപിൻഭവനത്തിൽ മേരി(85)ക്കാണ് പരിക്കേറ്റത്. മേരിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ചെറുമകൻ അനു(22)വിന് എതിരെ അന്വേഷണം ആരംഭിച്ചതായി കൊട്ടാരക്കര പൊലീസ് പറഞ്ഞു.
ഇന്നലെ പകൽ ഒന്നരയോടെയാണ് സംഭവം. മറ്റൊരു വീട്ടിലാണ് അനു താമസിക്കുന്നത്. ഉച്ചയോടെ വീട്ടിലേക്ക് എത്തിയ അനുവിന് മേരി ഊണ് വിളമ്പി നൽകി. ഭക്ഷണം കഴിച്ച ശേഷമാണ് ചെറുമകൻ മുത്തശ്ശിയുടെ സ്വർണമാലയ്ക്കായി പിടിവലി നടത്തിയത്. പ്രതിരോധിച്ച മേരിയെ ആക്രമിച്ച് തറയിൽ വീഴ്ത്തിയ ശേഷം മാല കവർന്നു. കഴുത്തിൽ കിടന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണമാല കവർന്നെന്നും നിലവിളക്ക് കൊണ്ട് മർദിച്ചെന്നുമാണ് പരാതി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



