ഗുരുവായൂരപ്പന്റെ ഥാര്‍ അമല്‍ മുഹമ്മദലിക്ക്; ലേലത്തില്‍ പിടിച്ചത് 15 ലക്ഷത്തിന്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദലി ലേലത്തില്‍ പിടിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ഥാര്‍
Edited by :migrator
Last Updated :20 ജനുവരി 2024, 8:52 am IST


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദലി ലേലത്തില്‍ പിടിച്ചു. 15,10,000 രൂപയ്ക്കാണ് അമല്‍ വാഹനം സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന ലേലത്തിലാണ് അമല്‍ വാഹനം സ്വന്തമാക്കിയത്. 

കാണിക്കയായി ലഭിച്ച ഥാര്‍ എസ്യുവി പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്യുവി ഥാര്‍ സമര്‍പ്പിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു. ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് കാണിക്കയായി മഹീന്ദ്ര സമര്‍പ്പിച്ചത്. 

ഒരാള്‍ മാത്രമാണ് ലേലത്തില്‍ നേരിട്ട് പങ്കെടുത്തത്. 21കാരനാണ് അമല്‍ മുഹമ്മദലി. ബഹ്‌റിനുള്ള അമലിന് വേണ്ടി അമലിന്റെ പിതാവിന്റെ സുഹൃത്താണ് ലേലത്തില്‍ പങ്കെടുത്തത്. അമലിന് സമ്മാനമായി നല്‍കാന്‍ പിതാവാണ് ലേലത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now