
ഏകാദശിക്ക് 'പ്രത്യേക വഴിപാട്', തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴരുത്; മുന്നറിയിപ്പുമായി ഗുരുവായൂര്‍ ദേവസ്വം
ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് നിര്‍വ്വഹിച്ച് തരാമെന്ന് വാഗ്ദാനം നല്കി ഭക്തരുടെ പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് നിര്‍വ്വഹിച്ച് തരാമെന്ന് വാഗ്ദാനം നല്കി ഭക്തരുടെ പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഇത്തരത്തില്‍ വഴിപാട് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം നല്കുന്ന വെബ് സൈറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ദേവസ്വത്തിന്റെ മുന്നറിയിപ്പ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിനത്തില്‍ ഏറ്റവും ശ്രേഷ്ഠമായ ഉദയാസ്തമന പൂജ വഴിപാട് ദേവസ്വം വകയായി നടത്തുകയാണ്. വിഷ്ണു സഹസ്ര നാമാര്ച്ചനയോ, അതിന്റെ പ്രസാദവിതരണമോ അന്ന് ഭക്തര്‍ക്കായി നിശ്ചയിച്ചിട്ടില്ല. അത് പതിവുമല്ല. ഇക്കാര്യത്തില്‍ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Guruvayur Devaswom warns against falling into the trap of fraudsters
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


