ഗുരുവായൂര്‍ പത്മനാഭന്‍ ഓര്‍മ്മയായിട്ട് നാളെ ആറു വര്‍ഷം; പ്രതിമയ്ക്ക് മുന്നില്‍ മൂന്ന് കൊമ്പന്മാരുടെ പുഷ്പാര്‍ച്ചന

ഗജരത്‌നമായിരുന്ന ഗുരുവായൂര്‍ പത്മനാഭന്‍ ഓര്‍മ്മയായിട്ട് നാളെ ആറു വര്‍ഷം

Guruvayur Padmanabhan memorial
Guruvayur Padmanabhan memorial Source by : source: Guruvayur Devaswom
Last Updated :18 February 2026, 5:25 pm IST

തൃശൂര്‍: ഗജരത്‌നമായിരുന്ന ഗുരുവായൂര്‍ പത്മനാഭന്‍ ഓര്‍മ്മയായിട്ട് നാളെ ആറു വര്‍ഷം. ആറാം അനുസ്മരണ ദിനമായ (ഫെബ്രുവരി 19) വ്യാഴാഴ്ച ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിക്കും.

രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, ഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ദേവസ്വം ആനത്താവളത്തിലെ ഗജവീരന്‍മാരായ ദാമോദര്‍ ദാസ്, ബല്‍റാം, ദേവദാസ് എന്നിവര്‍ പത്മനാഭന് സ്മരണാഞ്ജലി അര്‍പ്പിക്കും. 2020 ഫെബ്രുവരിയിലാണ് ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞത്. ക്ഷേത്രചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള പത്മനാഭന്റെ സേവനങ്ങള്‍ ഈ അവസരത്തില്‍ അനുസ്മരിക്കും.

News Now

Summary

Guruvayur Padmanabhan memorial tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates