
News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി മനോജ് എബ്രഹാം ഡിജിപിയായതോടെയാണ് വെങ്കിടേഷിന്റെ നിയമനം. നിലവില് ക്രൈംബ്രാഞ്ച് മേധാവിയാണ് വെങ്കിടേഷ്.
വെങ്കിടേഷിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്ക്കാര് പുറത്തിറക്കി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയര് ആന്ഡ് റസ്ക്യൂ മേധാവിയായാണ് സര്ക്കാര് നിയമിച്ചത്.

വെങ്കിടേഷിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്
വിവാദങ്ങളെത്തുടര്ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന എം ആര് അജിത് കുമാറിനെ പദവിയില് നിന്നും മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചത്. മനോജ് എബ്രഹാം മാറിയതോടെ, ഹെഡ് ക്വാര്ട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്ത്, എം ആര് അജിത് കുമാര് എന്നിവരുടെ പേരുകളും ക്രമസമാധാന ചുമതലയിലേക്ക് പറഞ്ഞുകേട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



