'വണ്ണം ഉണ്ടായിരുന്നപ്പോൾ കാണാൻ ഭം​ഗി, ഇപ്പോൾ രോ​ഗിയെപ്പോലെ'; ബോഡി ഷെയ്മിങ്ങിന് മറുപടിയുമായി സൗഭാ​ഗ്യ വെങ്കിടേഷ്

ഈ അധിക്ഷേപങ്ങൾക്കെല്ലാം കൃത്യമായ ഭാഷയിലാണ് താരം മറുപടി നൽകിയത്.

Sowbhagya Venkitesh
Sowbhagya Venkiteshഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :27 സെപ്റ്റംബർ 2026, 10:24 am IST

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് നർത്തകി സൗഭാ​ഗ്യ വെങ്കിടേഷ്. സൗഭാ​ഗ്യയുടെ ബോഡി ട്രാൻസ്ഫർമേഷൻ വിഡിയോകളും മലയാളികൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വണ്ണം കുറച്ചതിന് ശേഷവും തനിക്കെതിരെ ഉയരുന്ന ബോഡി ഷെയ്മിങ് കമന്റുകൾക്ക് രൂക്ഷമായ മറുപടി നൽകിയിരിക്കുകയാണ് സൗഭാ​ഗ്യ.

ശരീരഭാരം കുറച്ചതിന് പിന്നാലെ തനിക്ക് വന്ന നെഗറ്റീവ് കമന്റുകൾ ഒരു വിഡിയോ ആക്കി പങ്കുവെച്ചു കൊണ്ടാണ് താരം തന്റെ അമർഷവും നിലപാടും വ്യക്തമാക്കിയത്. വണ്ണം ഉള്ളപ്പോൾ അതിനെ പരിഹസിച്ചവർ തന്നെ, തടി കുറച്ചപ്പോൾ അധിക്ഷേപം മറ്റൊരു രീതിയിലാക്കി മാറ്റിയെന്ന് സൗഭാഗ്യ ചൂണ്ടിക്കാണിക്കുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

'അയ്യോ ഇപ്പോൾ ആ പഴയ ഭംഗിയൊക്കെ പോയി, തടിയുള്ളപ്പോഴായിരുന്നു കാണാൻ ഐശ്വര്യം’, ‘വണ്ണം കുറഞ്ഞപ്പോൾ രോഗിയെപ്പോലെ ആയി’, ‘ചാകാറായോ, ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ?’, ‘നല്ല ഭംഗിയുള്ള ആളായിരുന്നു, ഇപ്പോൾ മരുന്നൊക്കെ കുത്തിവെച്ച് ഓഞ്ഞുപോയി’ എന്നിങ്ങനെ അങ്ങേയറ്റം വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകളാണ് സൗഭാഗ്യ പങ്കുവെച്ച വിഡിയോയിലുള്ളത്.

ഈ അധിക്ഷേപങ്ങൾക്കെല്ലാം കൃത്യമായ ഭാഷയിലാണ് താരം മറുപടി നൽകിയത്. "ബോഡി ഷെയ്മിങ് ഒരിക്കലും അവസാനിക്കില്ല. നിങ്ങൾ മരിക്കുന്നത് വരെ അത് പുതിയ പുതിയ രൂപങ്ങളിൽ വന്നുകൊണ്ടിരിക്കും. എങ്കിലും നമ്മൾ അവരോട് ‘പോടാ...’ എന്ന് പറഞ്ഞ് സ്വന്തം വഴിക്ക് മുന്നോട്ട് പോകണം".- സൗഭാഗ്യ കുറിച്ചു. സൗഭാഗ്യയുടെ നിലപാടിന് വലിയ പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

News Now

Summary

Sowbhagya Venkitesh responds to body shaming comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics