ജോലിക്കിടെ അപമര്യാദയായി പെരുമാറി ; സെക്രട്ടേറിയറ്റിലെ ഇടതു സംഘടനാ നേതാവിനെതിരെ പീഡന പരാതി ; അന്വേഷണം
സംഭവത്തില്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ധനകാര്യവകുപ്പിലെ സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ പീഡന പരാതി. സംഭവത്തില്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. രണ്ടു ദിവസം മുന്‍പാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥയായ യുവതി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.
ജോലിക്കിടെ അടുത്തെത്തിയ ഇടതു സംഘടനാനേതാവ് കൂടിയായ ഉദ്യോഗസ്ഥന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും മുഖ്യമന്ത്രിയുടെ ഓഫിസിനേയും വിവരം അറിയിച്ചതായും സൂചനയുണ്ട്.
പരാതി ലഭിച്ചാല്‍ കേസ് ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് കന്റോണ്‍മെന്റ് സ്റ്റേഷനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനെതിരെ രണ്ടു വര്‍ഷം മുമ്പും മറ്റൊരു പീഡന പരാതി ലഭിച്ചിരുന്നു. അന്ന് ഇടതു സംഘടനാ നേതാക്കള്‍ ഇടപെട്ട് പ്രശ്നം ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അവസാനത്തെ സ്മാര്‍ത്ത വിചാരത്തിന്റെ കഥ - അദ്ധ്യായം അഞ്ച്

'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത

'പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ 5 കോടി വാങ്ങി'; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതെന്ന് കോഹ്ലി

ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി




