വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

അവിവാഹിതയായ യുവതി വീട്ടുകാർക്കൊപ്പമാണ് ആശുപത്രിയിൽ എത്തിയത്

newborn baby
newborn baby file
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :26 മേയ് 2026, 8:07 am IST

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറു വേദനയെ തുടർന്നു എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിവാഹിതയായ യുവതി വീട്ടുകാർക്കൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. യുവതിയേയും കുഞ്ഞിനേയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

News Now

Summary

newborn baby: woman gives birth in haripad taluk hospital toilet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates