കാറിലെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമം; മലപ്പുറത്ത് നാലരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി

കോഴിക്കോട് താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരാണ് പിടിയിലായത്

പൊലീസ് പിടികൂടിയ കുഴല്‍പ്പണം/ ടിവി ദൃശ്യം
Last Updated :20 January 2024, 9:15 am IST

മലപ്പുറം: മലപ്പുറത്ത് കോടികളുടെ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നാലര കോടിയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി.

കോഴിക്കോട് താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരാണ് പിടിയിലായത്. കാറില്‍ പണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. രാവിലെ വാഹനപരിശോധനയ്ക്കിടെയാണ്, പെരിന്തല്‍ മണ്ണയില്‍ വെച്ച് ഇവര്‍ പിടിയിലാകുന്നത്. 

കാറില്‍ രഹസ്യ അറ ഉണ്ടാക്കി അതില്‍ ഒളിപ്പിച്ചായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയും പണം ലഭിച്ചത് എന്നതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now