ഉടന്‍ തന്നെ പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:22 am IST

News Now

തിരുവനന്തപുരം: പാറശാല ചെറുവാരക്കോണത്ത് വീടിന് മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ കാല്‍തെറ്റി വീണ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചെറുവാരക്കോണം സ്വദേശി ചന്ദ്രയാണ് മരിച്ചത്. 65 വയസായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.

മലയോരമേഖലയില്‍ കനത്ത മഴ ശമനമില്ലാതെ തുടരുകയാണ്. ഇന്നലെ വൈകീട്ട് വീടിന് മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെയാണ് 65കാരന്‍ കാല്‍ വഴുതി വീണത്. ഉടന്‍ തന്നെ പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നഗരപ്രദേശങ്ങളില്‍ മഴയ്ക്ക് കുറവുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. റോഡുകള്‍ മിക്കതും വെള്ളത്തിനടിയിലാണ്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. വിതുര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണ് എട്ട വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates