
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: തുലാവർഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തിൽ കനത്ത മഴ. ഒരു മണിക്കൂറിന് മുകളിലായി മഴ നിർത്താതെ പെയ്യുകയാണ്. എംജി റോഡിൽ കടകളിൽ ഉൾപ്പെടെ വെള്ളം കയറി. ഓടകൾ നിറഞ്ഞു കവിഞ്ഞ് റോഡിൽ വെള്ളം മുട്ടിനൊപ്പം എത്തി.
ഓഗസ്റ്റിൽ ഏതാണ്ട് അഞ്ച് മണിക്കൂറിന് മുകളിൽ മഴ തുടർച്ചയായി പെയ്തതിനെ തുടർന്ന് കൊച്ചി നഗരത്തിൽ വലിയ തോതിൽ വെള്ളം കയറിയിരുന്നു. എംജി റോഡ് അടക്കമുള്ള ഭാഗങ്ങളിൽ അന്നും വലിയ തോതിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി.
Artist Vishnu Shaji of Chalakkudy is in #Kochi to draw its main tourist destinations. But as morning rains waterlogged MG Road, he makes a sketch right on the spot, to protest the bad upkeep by the authorities. @AdvMAnilkumar1 @MSKiranPrakash @shibasahu2012 @NewIndianXpress pic.twitter.com/dFJBLcVVDs
â A Sanesh (@sanesh_TNIE) October 30, 2022
പിന്നാലെ കോർപറേഷൻ ഓപറേഷൻ ബ്രേക്ക് ത്രൂ എന്ന പേരിൽ പദ്ധതി ആരംഭിച്ചു. കനാലുകളും ഓടകളും ശുചീകരിക്കുന്നതായിരുന്നു പദ്ധതി. എന്നാൽ ഇത് പാതിവഴിയിൽ നിലയ്ക്കുന്ന സാഹചര്യമായിരുന്നു.
ഇന്ന് മുതൽ സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


