മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം; കോഴിക്കോട് ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി
കോഴിക്കോട് ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. കനാലിൽ പായൽ നീക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നടക്കുതാഴെ ചേറോട് കനാലിലാണ് സംഭവം. ചേറോട് സ്വദേശി വിജീഷിനെയാണ് കാണാതായത്. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തുന്നു.
കോഴിക്കോട് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തുടരും. ഞായറാഴ്‌ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
വ്യാഴാഴ്ച വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് കനത്തമഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ഇടുക്കിക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും മഴ മുന്നറിയിപ്പ് ഇല്ല. മറ്റു ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്‌തത്. മലപ്പുറത്ത് നാല് വീടുകൾ പൂർണമായും തകർന്നു. 41 വീടുകൾ ഭാഗികമായും തകർന്നു. പാലക്കാട് 12 ഓളം വീടുകൾ ഭാഗികമായി തകർന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രതിഷേധത്തിര; നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു
'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'തീവ്രത അളക്കാന്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ'; ദീപ്തിയെ വെല്ലുവിളിച്ച് പികെ ശ്രീമതി

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

Related News

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'തീവ്രത അളക്കാന്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ'; ദീപ്തിയെ വെല്ലുവിളിച്ച് പികെ ശ്രീമതി
