
കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, 'കേരളം മെട്രോ' എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്
മറ്റു മെട്രോ പദ്ധതികള്‍ക്ക് എന്തു പേരിടണം എന്ന് പദ്ധതി പൂര്‍ത്തിയാകുന്ന വേളയില്‍ ആലോചിക്കേണ്ട കാര്യമാണ്.

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് 'കേരളം മെട്രോ' റെയില്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന കെഎംആര്‍എല്‍ എംഡിയുടെ ശുപാര്‍ശ തളളണമെന്ന് എറണാകുളം എംപി ഹൈബി ഈഡന്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡന് മുഖ്യമന്ത്രിക്ക് കത്തയച്ചു. പേരുമാറ്റുകയെന്നത് വിചിത്രമായ കാര്യമാണെന്നും അഭിപ്രായ ഐക്യമില്ലാതെ തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്നും ഹൈബി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
മറ്റു പദ്ധതികള്‍ക്ക് കൊച്ചി മെട്രോയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താം. മറ്റു മെട്രോ പദ്ധതികള്‍ക്ക് എന്തു പേരിടണം എന്ന് പദ്ധതി പൂര്‍ത്തിയാകുന്ന വേളയില്‍ ആലോചിക്കേണ്ട കാര്യമാണ്. കൊച്ചി മെട്രോയുടെ പേരുമാറ്റുന്ന കാര്യത്തില്‍ എടുത്തുചാടി തീരുമാനം എടുക്കരുതെന്നും ഹൈബി കത്തില്‍ ചൂണ്ടിക്കാട്ടി.
കൊച്ചി മെട്രോയുടെ പേരുമാറ്റി കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദേശമാണ് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹറ സര്‍ക്കാരിന് സമര്‍പ്പിച്ചത്. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം. നാഗ്പുര്‍ മെട്രോ 'മഹാരാഷ്ട്ര മെട്രോ' ആയും ലഖ്നൗ മെട്രോ 'ഉത്തര്‍പ്രദേശ് മെട്രോ' ആയും അഹമ്മദാബാദ് മെട്രോ 'ഗുജറാത്ത് മെട്രോ' ആയും പുനഃസംഘടിപ്പിച്ച മാതൃക പിന്തുടര്ന്നാണ് നീക്കം.
പേര് മാറ്റാന്‍ ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് വേണ്ടത്. അനുമതി ലഭിച്ചാല്‍ മറ്റ് നടപടികളിലേക്ക് കടക്കും. ഡയറക്ടര്‍ ബോര്‍ഡ്, ഓഹരി ഉടമകള്‍, കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ അംഗീകാരങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുകയെന്ന് കെ.എം.ആര്.എല്‍. അറിയിച്ചു
WHAT TO READ NEXT

അടിമുടി മാറ്റം; പുതിയ വെബ്സൈറ്റുമായി കൊച്ചി മെട്രോ
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Hibi Eden has stated that the name of Kochi Metro Rail Limited should not be changed.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

