
News Now
നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

കൊച്ചി: സിപിഎം നേതാവായ എം എം ലോറന്സിന്റെ മൃതദേഹം മെഡിക്കല് കോളജ് മോര്ച്ചറിയില് തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മകള് ആശാ ലോറന്സിന്റെ ഹര്ജിയിലാണ് കോടതി നിര്ദേശം. അനാട്ടമി വിഭാഗത്തിന് മൃതദേഹം വിട്ടു കൊടുക്കരുതെന്നും നിര്ദേശിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കല് കോളജിനാണ് കോടതി നിര്ദേശം നല്കിയിട്ടുള്ളത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ഹര്ജിയില് കോടതി സര്ക്കാരിനോട് വിശദീകരണം തേടി. കഴിഞ്ഞ ദിവസം മെഡിക്കല് കോളജ് സൂപ്രണ്ടിന്റെ അടക്കം സാന്നിധ്യത്തില് നടത്തിയ ഹിയറിങ്ങിനു ശേഷമാണ് മെഡിക്കല് കോളജില് പഠനാവശ്യത്തിന് ലോറന്സിന്റെ മൃതദേഹം വിട്ടുകൊടുക്കാന് തീരുമാനിച്ചത്. എന്നാല് സൂപ്രണ്ടിനേക്കാൾ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് വീണ്ടും ഹിയറിങ്ങ് നടത്താനാകുമോയെന്നാണ് കോടതി പരിശോധിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ഹിയറിങ്ങിന് അപ്പൂറം, മെഡിക്കല് കോളജ് സൂപ്രണ്ടിനേക്കാള് ഉയര്ന്ന ഉദ്യോഗസ്ഥനായ മെഡിക്കല് എജ്യുക്കേഷന് ഡയറക്ടറുടെ നേതൃത്വത്തില് വീണ്ടും ഹിയറിങ്ങ് നടത്തുന്നതുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കാനാണ് സര്ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഹര്ജി വിശദമായ വാദം കേള്ക്കുന്നതിനായി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
WHAT TO READ NEXT

ഹേമ കമ്മിറ്റി റിപ്പോർട്ട്: ആദ്യ കേസ് പൊൻകുന്നത്ത്; എസ്ഐടിക്ക് കൈമാറി
ലോറന്സിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല് കോളജിന് വിട്ടുനല്കുന്നതിനുള്ള സമ്മതം മറ്റൊരു മകളായ സുജാത ഹിയറിങ്ങില് പിന്വലിച്ചുവെന്നാണ് ഹര്ജിക്കാരിയായ ആശ കോടതിയില് ചൂണ്ടിക്കാട്ടിയത്. മൃതദേഹം മെഡിക്കല് കോളജിന് വിട്ടുനല്കണമെന്ന് ലോറന്സ് പറഞ്ഞുവെന്നുള്ള സമ്മതപത്രത്തിന്റെ ആധികാരികതയില് സംശയമുണ്ട്. ലോറന്സ് പറഞ്ഞുവെന്നാണ് മകനുള്പ്പെടെയുള്ളവര് അവകാശപ്പെടുന്നത്. ഇതുമാത്രം പരിഗണിച്ച് മൃതദേഹം വിട്ടുനല്കരുതെന്നും ആശ ലോറന്സ് കോടതിയില് വാദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



