സര്‍ക്കാര്‍ സഹകരണത്തോടെ എക്‌സ്ട്രൂഷന്‍ പ്‌ളാന്റിന്റെ വികസനത്തിനുള്ള പദ്ധതിയാണ് ഹിന്‍ഡാല്‍കോ തയ്യാറാക്കുന്നത്.

ഹിന്‍ഡാല്‍കോ ഇന്‍സ്ട്രീസ് പ്രതിനിധികള്‍ക്കൊപ്പം വ്യവസായ മന്ത്രി പി രാജീവ്
Last Updated :20 January 2024, 8:46 am IST

News Now

കൊച്ചി: കേരളത്തില്‍ വികസന പദ്ധതിയുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്. സര്‍ക്കാര്‍ സഹകരണത്തോടെ എക്‌സ്ട്രൂഷന്‍ പ്‌ളാന്റിന്റെ വികസനത്തിനുള്ള പദ്ധതിയാണ് ഹിന്‍ഡാല്‍കോ തയ്യാറാക്കുന്നത്. പദ്ധതിയെക്കുറിച്ച് വ്യവസായ മന്ത്രി പി.രാജീവുമായി ഹിന്‍ഡാല്‍കോ സീനിയര്‍ പ്രസിഡന്റ് ബി. അരുണ്‍ കുമാര്‍ ചര്‍ച്ച നടത്തി.

 വ്യാവസായികാവശ്യങ്ങള്‍ക്ക് അലൂമിനിയം കൂടുതലായി ഉപയോഗിക്കുന്നത് അലൂമിനിയം എക്‌സ്ട്രൂഷന്‍ വിപണിയെ ഉത്തേജിപ്പിച്ചിട്ടുണ്ട്. കളമശ്ശേരി അലുപുരത്താണ് നിലവില്‍ ഹിന്‍ഡാല്‍കോയുടെ പ്‌ളാന്റ് ഉള്ളത്. എക്‌സ് ട്രൂഷന്‍ പ്രസ് യൂണിറ്റ് സ്ഥാപിക്കുന്നത്‌സംബന്ധിച്ചാണ് ആലോചന. മാവൂര്‍ ഗ്രാസിം യൂണിറ്റിന്റെ സ്ഥലം ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates