വ്യാഴാഴ്ച വൈകിട്ടാണ് സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST

News Now


അടൂർ: മലയാളി യുവാവിനെ ബഹ്‍റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എൽസമ്മയുടെയും മകൻ സിജോ സാം (29) ആണ് മരിച്ചത്. ഈ വർഷം മാർച്ചിലാണ് സിജോയുടെ ഭാര്യയും കുഞ്ഞും മരിച്ചത്. 

വ്യാഴാഴ്ച വൈകിട്ടാണ് സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സാമിന്റെ ഭാര്യ അഞ്ജു പ്രസവത്തെ തുടർന്നാണ് മരിച്ചത്. 5 ദിവസം കഴിഞ്ഞ് ചികിൽസയിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. 3 മാസത്തിനു ശേഷമാണു സിജോ ബഹ്റൈനിലേക്ക് തിരികെ പോയത്. 

ബഹ്റൈനിൽ സെക്യൂരിറ്റി കോർ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു സാം. രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷം സാമിനെ മരിച്ച നിലയിൽ കണ്ടു എന്ന വിവരമാണ് ബന്ധുക്കൾക്കു ലഭിച്ചത്.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates