കോവളത്ത് റേസിങ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരി മരിച്ചു

അപകടത്തിന് കാരണമായ റേസിങ് ബൈക്ക്, സ്‌ക്രീന്‍ഷോട്ട്‌
Last Updated :20 January 2024, 9:16 am IST

News Now

തിരുവനന്തപുരം: കോവളത്ത് റേസിങ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരി മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.

ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം.തിരുവല്ലം- കോവളം ബൈപ്പാസ് റോഡില്‍ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് റേസിങ്ങിനിടെ സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

മൂന്ന് ബൈക്കുകളിലായാണ് റേസിങ് നടത്തിയത്. ഇവിടെ രാവിലെ റേസിങ് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് ബൈക്കുകളില്‍ ഒന്നാണ് സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates