
അവയവക്കച്ചവടം; എസ്പി സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം; ആശുപത്രികള്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവക്കച്ചവടം, വ്യാജ രേഖ നിര്‍മാണം എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണ് എറണാകുളം റൂറല്‍ എസ്പി കെഎസ് സുദര്‍ശന്റെ നേതൃത്വത്തില്‍ എസ്ഐടി രൂപീകരിച്ചത്.
സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യഇടനിലക്കാരന്‍ മുഹമ്മദ് നജീബ്, ഭാര്യ റഷീദ സഹായികളായ സിനോജ്, ആസിഫ് എന്നിവര്‍ അരസ്റ്റിലായി. എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ളവരുടെ വ്യാജ ലെറ്റര്‍ ഹെഡുകളും പിടിച്ചെടുത്തു. വ്യാജരേഖകള്‍ നിര്‍മിക്കാന്‍ സഹായിച്ച സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.
എറണാകുളത്തെ പ്രമുഖ ആശുപത്രികളില്‍ ഇത്തരത്തില്‍ അനധികൃതമായി അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ഇതേ തുടര്‍ന്നാണ് അതീവ ഗൗരവതരമായ ഈ വിഷയത്തെക്കുറിച്ച്് എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും അന്വേഷണം നടത്താനും ആഭ്യന്തരമന്ത്രി ഉത്തരവ് നല്‍കിയത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Home Department has formed a special investigation team to investigate organ trafficking and the creation of fake documents in the state
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





