വളവനാടു ഭാഗത്തുള്ള ഹോംസ്റ്റേയുടെ ഉടമയെയാണ് ഇയാൾ ആക്രമിച്ചത്. ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച ശേഷം ഉടമയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു

മനോജ്
Last Updated :20 January 2024, 9:17 am IST

News Now

ആലപ്പുഴ: ഭാര്യക്ക് ജോലി നൽകിയതിന്റെ വൈരാ​ഗ്യത്തിൽ ഹോംസ്റ്റേ ഉടമയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ആലപ്പുഴ കലവൂരാണ് സംഭവം. മണ്ണഞ്ചേരി കണ്ണന്തറ വെളിയിൽ മനോജ് (41) ആണ് പിടിയിലായത്. 

വളവനാടു ഭാഗത്തുള്ള ഹോംസ്റ്റേയുടെ ഉടമയെയാണ് ഇയാൾ ആക്രമിച്ചത്. ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച ശേഷം ഉടമയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പട്ടണക്കാട്ട് കൊലപാതക കേസിലും മണ്ണഞ്ചേരിയില്‍ വധശ്രമക്കേസിലും മനോജ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മണ്ണഞ്ചേരി പ്രിന്‍സിപ്പല്‍ എസ്ഐ‌ കെആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates