
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു; 13 പേര് ആശുപത്രിയില്‍
കുത്തേറ്റ പലരും സമീപത്തെ തോട്ടിലേക്ക് എടുത്ത് ചാടുകയും ചെയ്തു.
തൃശൂര്‍: ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റ 13 പേരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കുണ്ടുകുഴിപ്പാടം സ്വദേശികളായ വെള്ളക്കിളി വീട്ടില്‍ ശീലാവതി, അടൂപ്പറമ്പില്‍ വത്സ രാജന്, മാരാംകോട് സ്വദേശികളായ മൂത്തേടന് വീട്ടില്‍ എല്‍സി ജോര്‍ജ്ജ്, ചീരന്‍ വീട്ടില്‍ ഡെയ്സി ഔസേപ്പ്എന്നിവര്‍ക്കാണ് ഗുരുതരമായി കുത്തേറ്റിട്ടുള്ളത്.
കൂര്‍ക്കമറ്റം സ്വദേശികളായ കോഴിപാടത്ത് മല്ലിക സുബ്രന്, കൊല്ലേലി വീട്ടില്‍ ശാന്ത ചന്ദ്രന്, പോട്ടശേരി സുലോചന വിക്ടര്‍, സ്ഥാനക്കാരന് വീട്ടില്‍ കാളിക്കുട്ടി, പുതുക്കാടന്‍ വീട്ടില്‍ ഉഷ സുരേന്ദ്രന്, കുണ്ടുകുഴിപ്പാടം സ്വദേശികളായ കുന്നപ്പിള്ളി വീട്ടില്‍ പുഷ്പ രാമചന്ദ്രന്, പെരുമ്പടത്തി വീട്ടില്‍ പങ്കജം, ഐക്കരത്ത് വീട്ടില്‍ രാധ ജയകൃഷ്ണന്, മാരാകോട് പളളിപാടന്‍ വീട്ടില്‍ ലൂസി ഡേവീസ് എന്നിവരേയും നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ കൂര്‍ക്കമറ്റം പാടത്ത് വച്ചായിരുന്നു സംഭവം. 27അംഗ തൊഴിലുറപ്പ് തൊഴിലാളി സംഘമാണ് കൂര്‍ക്കമറ്റം പാടത്ത് ജോലിക്കെത്തിയത്. ശീലാവതിക്കാണ് ആദ്യം കുത്തേറ്റത്. ഇവരെ രക്ഷിക്കാനായി എത്തിയപ്പോഴാണ് മറ്റുള്ളവര്‍ക്കും തേനീച്ചയുടെ ആക്രമണമുണ്ടായത്. തീകത്തിച്ചാണ് തേനീച്ചകളെ ഓടിച്ചുവിട്ടത്. കുത്തേറ്റ പലരും സമീപത്തെ തോട്ടിലേക്ക് എടുത്ത് ചാടുകയും ചെയ്തു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ



