തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളി; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു

biomedical waste
തിരുനെൽവേലിയിൽ തള്ളിയ മാലിന്യം Source by : എക്സ്
Last Updated :27 December 2024, 5:27 pm IST

തിരുവനന്തപുരം: തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ ശുചിത്വമിഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തി. തലസ്ഥാനത്തെ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയ സണേജ് ഇക്കോ സിസ്റ്റംസ് എന്ന കമ്പനിക്കെതിരെയാണ് നടപടി.

മൂന്നു വര്‍ഷത്തേക്കാണ് ഇവരെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. അതില്‍പ്പെട്ട കമ്പനിയാണ് സണ്‍ ഏജ്. തിരുവനന്തപുരം ആര്‍സിസിയിലെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സണ്‍ ഏജ് ആയിരുന്നു. ഇവര്‍ മറ്റൊരു ഏജന്‍സിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു.

ഈ ഏജന്‍സിയാണ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയത്. 16 ടണ്‍ മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതോടെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു. തുടര്‍ന്നാണ് കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now