ആള്‍താമസമില്ലാത്ത വീടിന്റെ സെപ്റ്റിക് ടാങ്കില്‍ പടുകൂറ്റന്‍ മലമ്പാമ്പ് ( വീഡിയോ)

വീട് പൊളിക്കുന്നതിനിടെയാണ് സെപ്റ്റിക് ടാങ്കില്‍ മലമ്പാമ്പിനെ കണ്ടത്

python
സെപ്റ്റിക് ടാങ്കില്‍ നിന്നും മലമ്പാമ്പിനെ പിടികൂടുന്നു Source by : വീഡിയോദൃശ്യത്തില്‍ നിന്ന്‌
Last Updated :2 June 2024, 10:11 am IST

തൃശൂർ: ആള്‍താമസമില്ലാത്ത വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ പടുകൂറ്റന്‍ മലമ്പാമ്പ്. പാമ്പിനെ പിടികൂടി വനംവകുപ്പ് കാട്ടിൽ തുറന്നു വിട്ടു. കഴിഞ്ഞദിവസം തൃശൂരിലെ തോളൂരിലാണ് സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആള്‍ താമസമില്ലാതെ കിടന്നിരുന്ന വീട് പൊളിക്കുന്നതിനിടെയാണ് സെപ്റ്റിക് ടാങ്കില്‍ മലമ്പാമ്പിനെ കണ്ടത്. എട്ടടി നീളവും പത്തുകിലോ തൂക്കവുമുള്ള പാമ്പിനെയാണ് സ്‌നേക്ക് റെസ്‌ക്യൂ ടീമിലെ ജോജു മുക്കാട്ടുകര പിടികൂടിയത്.

സെപ്റ്റിക് ടാങ്കിലിറങ്ങിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ജോജു പാമ്പിനെ പിടികൂടിയത്. പഴയ വീട് പൊളിച്ച് പുതിയത് പണിയാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാര്‍. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പാമ്പിനെ പീച്ചി കാട്ടില്‍ വിട്ടയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now