എട്ടു ദിവസം, 18,551 ഊണ്! വന്‍ ഹിറ്റായി സമൃദ്ധി

പത്തു രൂപയ്ക്ക് ഊണു കൊടുക്കുന്ന ഹോട്ടലില്‍ തുടങ്ങിയ ദിവസം മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്

ജനകീയ ഹോട്ടല്‍ ഉദ്ഘാടനത്തിന് മഞ്ജജുവാര്യര്‍ എത്തിയപ്പോള്‍/ഫെയ്‌സ്ബുക്ക്‌
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

കൊച്ചി: വന്‍ ഹിറ്റ് ആയി മാറിയ കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയില്‍ എട്ടു ദിവസം കൊണ്ടുവിറ്റത് 18,551 ഊണ്. പത്തു രൂപയ്ക്ക് ഊണു കൊടുക്കുന്ന ഹോട്ടലില്‍ തുടങ്ങിയ ദിവസം മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ആദ്യദിവസം 1343 ഊണാണ് വിറ്റത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരക്ക് ഏറി. വില്‍പ്പന രണ്ടായിരത്തിനു മുകളിലായി. വ്യാഴാഴ്ച അവധി ദിവസമായിട്ടും വിറ്റത് 2792 ഊണ്. 

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 18,551 ഊണാണ് ജനകീയ ഹോട്ടലില്‍നിന്നു ചെലവായത്. എട്ടു ദിവസത്തെ കണക്കാണിത്. 

ഇരുന്നു കഴിക്കുന്നതിനു പത്തു രൂപയും പാഴ്‌സല്‍ ആയി പതിനഞ്ചു രൂപയുമാണ് ഈടാക്കുന്നത്. പാഴ്‌സല്‍ ഊണ് ഒരാള്‍ക്കു നാലെണ്ണമാണ് നല്‍കുക. കൂടുതല്‍ വാങ്ങിക്കൊണ്ടുപോയി കച്ചവടം ചെയ്യുന്നതു തടയാനാണിത്. 

നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി ജനകീയ ഹോട്ടല്‍.
 

News Now