
കൊച്ചിയിലെ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റ നിലയില്‍; അന്വേഷണം
ഭാര്യയെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി

കൊച്ചി: ഭാര്യയെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കതൃക്കടവിലെ റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ രാജസ്ഥാന് സ്വദേശിയെയും ഭാര്യയെയുമാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഭാര്യയ്ക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഭര്‍ത്താവിന്റെ പൊള്ളല്‍ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ദക്ഷിണ റെയില്‍വേയില്‍ ടെക്നീഷ്യനാണ് രാജസ്ഥാന് സ്വദേശി. ഡീസല്‍ ഒഴിച്ച് തീ കൊളുത്തിയതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.
ഗ്യാസ് അപകടമാണോയെന്നും സംശയമുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവരുടെ മൂന്ന് മക്കളും ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Husband and wife found burnt in railway quarters in Kochi; investigation underway
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



