
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ശ്രീകാര്യം മടത്തുനട ലെയ്ന്‍ സുരേഷ്നിലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന എസ് അഖില(30)യെ വിളപ്പില്‍ശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭര്‍ത്താവ് മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില് കെ ശിവപ്രസാദ് (35) ന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്തത്. കേസില്‍ ഭാര്യയുടെ കാമുകന് വിഷ്ണു (30) നേരത്തെ അറസ്റ്റിലായിരുന്നു. 2019-സെപ്റ്റംബര്‍ എട്ടിനാണ് ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
ശിവപ്രസാദിന്റെ മരണ ശേഷം, അഖിലയും രണ്ടുകുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ 10നാണ് ഒളിവിലായിരുന്ന വിഷ്ണുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാംപ്രതിയാണ് അഖില.
തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന അഖില, അവിടത്തെ ജീവനക്കാരന് വിഷ്ണുവുമായി അഖില അടുപ്പത്തിലായി. വിഷ്ണു ബന്ധുവാണെന്നാണ് അഖില ശിവപ്രസാദിനോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് വിഷ്ണുവിന് വീട്ടില്‍ അമിത സ്വാതന്ത്ര്യം ലഭിച്ചിരുന്നു.
ഭാര്യയും വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ കാണാന്‍ ഇടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

