
കോഴിക്കോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യയുടെ മാതാപിതാക്കൾക്ക് ഗുരുതര പരിക്ക്
നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തിയത്.

കോഴിക്കോട്: കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കക്കാട് സ്വദേശിനി ഷിബിലയെ ആണ് ഭർത്താവ് യാസർ കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തിയത്. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും പരിക്കേൽക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലായിരുന്നു താമസം. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പൊലീസ് ഗൗരവമായി എടുത്തില്ലെന്നും യാസിർ ലഹരിയ്ക്ക് അടിമയാണെന്നും ഷിബിലയുടെ ബന്ധുക്കൾ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

Related News


'എന്റെ മരണശേഷമേ അവള് മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ...'; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

സ്വത്തു തര്‍ക്കം: അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തി
