
തലയറുത്ത നിലയില്‍, ശരീരത്തില്‍ 35 ഓളം വെട്ടുകള്‍; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
സംഭവത്തില്‍ സുഹൃത്ത് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പൂഴിക്കുന്ന് സ്വദേശി രാജനാണ് ( 41) മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊല്ലപ്പെട്ട രാജന്റെ ശരീരത്തില്‍ 35 ഓളം വെട്ടുകളേറ്റിട്ടുണ്ട്. മൃതദേഹം തലയറുത്ത നിലയിലാണ്. കൃത്യത്തിന് ശേഷം അനൂപ് വിഴിഞ്ഞം ഭാഗത്തേക്ക് വാഹനത്തില്‍ പോയി. വാഹനപരിശോധന നടത്തുന്നതിനിടെ, അനൂപിന്റെ ശരീരത്തില്‍ രക്തക്കറ കണ്ട് പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം മനസ്സിലാകുന്നത്. എന്നാല്‍ കൊലപാതകത്തിനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഇരുവരും പുലര്‍ച്ചെ വരെ ഇരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Summary
Young man hacked to death in Neyyattinkara
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





