
News Now
കൊച്ചി: ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. പാറക്കടവ് പുളിയനം മില്ലുംപടി ഭാഗത്ത് ബാലൻ (72) ആണ് പൊലീസിന്റെ പിടിയിലായത്. ഭാര്യ ലളിതയെ (62) കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയശേഷം ഒളിവിൽ പോവുകയായിരുന്നു.
ശനിയാഴ്ച അങ്കമാലിയിലാണ് സംഭവമുണ്ടായത്. കഴുത്തിൽ കുരുക്കിയ പ്ലാസ്റ്റിക് കയർ സ്വീകരണ മുറിയിലെ സെറ്റിയിൽ കെട്ടിയ നിലയിലായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മകനാണ് ലളിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിനുശേഷം പ്രതി വിവിധയിടങ്ങളിൽ ഒളിവിൽ പോയ പ്രതിയെ ഏഴ് ദിവസത്തിനു ശേഷമാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ഭാര്യയോടുളള വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ബാലൻ പൊലീസിനോടു പറഞ്ഞത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ബാലനെ പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ക്ഷേത്ര കവർച്ചക്കേസ്: 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; പൂട്ടിട്ടത് ഫേസ്ബുക്ക് അക്കൗണ്ട് പിന്തുടർന്ന്

ഓപ്പറേഷൻ തൂഫാൻ: ബിഹാറിലും ചെന്നൈയിലുമായി ഒളിവിൽ കഴിഞ്ഞ നാല് വൻ ലഹരിക്കണ്ണികൾ വലയിൽ






