
ക്ഷേത്ര കവർച്ചക്കേസ്: 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; പൂട്ടിട്ടത് ഫേസ്ബുക്ക് അക്കൗണ്ട് പിന്തുടർന്ന്
കേസ് അവസാനിച്ചെന്ന ധാരണയിൽ ഫേസ്ബുക്ക് ഉപയോഗിച്ചു; സൈബർ പൊലീസിന്റെ സഹായത്തോടെ കുടുക്കി കേളകം പൊലീസ്

കണ്ണൂർ: കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഫേസ്ബുക്ക് അക്കൗണ്ട് പിന്തുടർന്ന് പൊലീസ് പിടികൂടി. കൊട്ടിയൂർ സ്വദേശി മലമ്പ്രത്ത് സുനിൽ കുമാറിനെയാണ് (50) എറണാകുളം തൃപ്പൂണിത്തുറയിൽനിന്ന് കേളകം പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് വർഷങ്ങളായി മുങ്ങിനടക്കുകയായിരുന്ന പ്രതിയെ സൈബർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം വലയിലാക്കിയത്.
2001-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേളകം ശ്രീ മൂർച്ചിലക്കാട്ട് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. എന്നാൽ തുടർനടപടികൾക്കിടെ ജാമ്യാപേക്ഷ തള്ളിയതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 13 വർഷത്തോളമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുനിൽ കുമാർ, വർഷങ്ങൾ കഴിഞ്ഞതോടെ തനിക്കെതിരായ കേസ് അവസാനിച്ചിട്ടുണ്ടാകുമെന്ന ധാരണയിലാണ് സ്വന്തം പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതും സമൂഹമാധ്യമങ്ങളിൽ സജീവമായതും.
കോടതിയിൽനിന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നതിനാൽ കേളകം പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇയാൾ ഫേസ്ബുക്കിൽ സജീവമാണെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ അക്കൗണ്ട് വിവരങ്ങളും ഇന്റർനെറ്റ് പ്രവർത്തനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാൾ തൃപ്പൂണിത്തുറയിലുണ്ടെന്ന് കണ്ടെത്തിയത്. കേളകം എസ്എച്ച്ഒ മെൽവിൻ വിൻസെന്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Following a 13-year pursuit, the Kelakam police in Kannur apprehended a 50-year-old fugitive convicted in a temple theft case by tracking his digital footprints on Facebook
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




