ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു: അമ്മയ്ക്കും മകൾക്കും പരിക്ക്, ആത്മഹത്യാശ്രമം

ഇന്ന് രാവിലെയാണ് ആതിരയേയും അമ്മ സരോജിനിയേയും എട്ടു വയസുകാരിയായ മകളേയും സജീവൻ ആക്രമിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST
Edited by :migrator

പാലക്കാട്: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പട്ടാമ്പി കീഴാറ്റൂർ സ്വദേശിനി ആതിര(32) ആണ് മരിച്ചത്. ഭർത്താവ് സജീവന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 

ഇന്ന് രാവിലെയാണ് ആതിരയേയും അമ്മ സരോജിനിയേയും എട്ടു വയസുകാരിയായ മകളേയും സജീവൻ ആക്രമിച്ചത്. പ്രകോപനമൊന്നുമില്ലാതെ കൈയിൽകിട്ടിയ കത്തികൊണ്ട് ഇവരെ കുത്തുകയായിരുന്നു. ആതിരയ്ക്ക് കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. ഇവരെ കുത്തിയ ശേഷം സ്വയം കഴുത്തിന് കുത്തിയാണ് സജീവൻ ജീവനൊടുക്കാൻ ശ്രമിച്ചത്. സജീവന്റെ നില ​ഗുരുതരമാണ്. 

മകളുടെയും അമ്മയുടെയും പരിക്ക് ഗുരുതരമല്ല. തെങ്ങുകയറ്റതൊഴിലാളിയായ സജീവന് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now