ഇടുക്കി ജില്ലാ ഡീലേഴ്‌സ് സഹകരണ ബാങ്ക് തട്ടിപ്പ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസ്

മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അടക്കം 13 പേര്‍ക്കെതിരെയാണ് കേസെടുത്തത്

ജില്ലാ ഡീലേഴ്‌സ് സഹകരണ ബാങ്ക് / ടിവി ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 9:27 am IST

തൊടുപുഴ: ഇടുക്കി ജില്ലാ ഡീലേഴ്‌സ് സഹകരണ ബാങ്ക് ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഇടുക്കി മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അടക്കം 13 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 

ബാങ്കില്‍ നിന്നും നാലരക്കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.  ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് തുടങ്ങിയവര്‍ പ്രതിപ്പട്ടികയിലുണ്ട്. 

നെടുങ്കണ്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റി ഭരിക്കുന്നത് കോൺ​ഗ്രസാണ്. നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെയാണ് ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകർ രംഗത്ത് വന്നത്.  ക്രമക്കേട് സംബന്ധിച്ച് പൊലീസിനും സഹകരണ വകുപ്പിനും ഭരണ സമിതി പരാതി നൽകിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now