മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമില്ല, എന്നാല്‍ ബഹുമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു

suresh gopi
കേന്ദ്രമന്ത്രി സുരേഷ് ​ഗോപി Source by : ബിപി ദീപു/ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
Last Updated :21 July 2024, 2:39 pm IST

News Now

തിരുവനന്തപുരം: തൃശൂരിലെ തന്റെ വിജയം ജനങ്ങളുടെ വിജയമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളാണ് തീരുമാനിച്ചത്. തന്റേത് രാഷ്ട്രീയ വിജയമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥിരെ കാണുന്ന ഒരു സാധാരണ രാഷ്ട്രീയക്കാരനല്ല ഞാന്‍, എനിക്ക് അങ്ങനെ ഒരാളാകാന്‍ കഴിയില്ലെന്ന് ആളുകള്‍ക്ക് അറിയാം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സുരേഷ് ഗോപി പറഞ്ഞു.

'2015 ഓഗസ്റ്റില്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനിലേക്കു വേണ്ടി അരുണ്‍ ജെയ്റ്റ്ലി എന്നെ വിളിച്ചുവരുത്തി അഭിമുഖം നടത്തി. പക്ഷേ, നരേന്ദ്രമോദി അതു തടഞ്ഞു. വേണ്ട, അവനെ വെറുതെ വിടൂ, അവനെ എനിക്ക് വേണം എന്നു പറഞ്ഞു. കേന്ദ്രമന്ത്രി അമിത്ഷാ ആണ് ഇക്കാര്യം എന്നോട് പറഞ്ഞത്'. സുരേഷ് ഗോപി വ്യക്തമാക്കി. സത്യസന്ധവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനം ജനങ്ങള്‍ മനസ്സിലാക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കേരളത്തെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉയര്‍ന്നുവന്ന 500-ഓളം വിഷയങ്ങളില്‍ 10-12 എണ്ണം മാത്രമാണ് എന്റെ മന്ത്രാലയവുമായി ബന്ധപ്പെട്ടത്. അവയില്‍ മിക്കതിനും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു'. മുന്‍ കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറിനും സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധമില്ലായിരുന്നു. നിങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന ഒരു സമീപനം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് 'കഴിഞ്ഞ രണ്ട് മാസങ്ങളിലെ എന്റെ സമീപനം നിങ്ങളോട് അതിന് മറുപടി പറയും' എന്നായിരുന്നു പ്രതികരണം.

'സംസ്ഥാന ടൂറിസം മന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ബന്ധപ്പെട്ടിരുന്നു'. കേന്ദ്രത്തില്‍ താങ്കളുണ്ടെന്ന ആത്മവിശ്വാസം ഇപ്പോള്‍ സംസ്ഥാനത്തിന് ഉണ്ടെന്ന് ചില മന്ത്രിമാര്‍ പറയുന്നതായി ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി ഇതായിരുന്നു. അവര്‍ നല്ല ഉദ്ദേശത്തോടെയാണ് എന്റെ അടുക്കല്‍ വരുന്നതെങ്കില്‍, എല്ലാം നല്ലത്. 'നല്ലവനു നാന്‍ റൊമ്പ നല്ലവന്‍, കെട്ടവനു റൊമ്പ കെട്ടവന്‍.' മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമില്ല, എന്നാല്‍ ബഹുമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates