
സുഗതന് ജയില്‍മോചിതനായി; സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വരവേറ്റ് ബിജെപി പ്രവര്‍ത്തകര്‍ ( വീഡിയോ)
സംഘടനയ്ക്ക് വേണ്ടിയും നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയും ഇനിയും ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന് സുഗതൻ പറഞ്ഞു

തൃശൂര്‍: കാപ്പാ കേസില്‍ കരുതല്‍ തടങ്കലിലായിരുന്ന തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി കൗണ്‍സിലര്‍ ആര് സുഗതന് ജയില്‍ മോചിതനായി. പുറത്തിറങ്ങിയ സുഗതനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. ബിജെപി പ്രവര്‍ത്തകരും സ്വീകരണം നല്കി. തന്നോടൊപ്പം നിന്ന മുഴുവന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിക്കും നന്ദി പറയുന്നുവെന്നും സുഗതന് വ്യക്തമാക്കി. തന്നെ രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നുവെന്നും സുഗതന് ആരോപിച്ചു.
തന്റെ വാര്‍ഡിലെ കാര്യങ്ങള്‍ നോക്കിയതും, വീട്ടുകാര്‍ക്ക് ധൈര്യം പകര്‍ന്ന് കൂടെ നിന്നതും ബിജെപിയെന്ന പ്രസ്ഥാനമാണ്. പാര്‍ട്ടിക്കും തനിക്കു വേണ്ടി നിയമപോരാട്ടം നടത്തിയ അഭിഭാഷകര്‍ക്കും വളരെയധികം നന്ദിയുണ്ട്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനത്തിനായുള്ള ജനകീയ സമരത്തിന്റെ ഓര്‍ഗസൈനിങ് കണ്‍വീനറായ അന്നു തൊട്ടു തന്നെ ലക്ഷ്യമിടുന്നതാണ്. സുഗതന് ആരോപിച്ചു.
ആ സമരത്തിന്റെ പേരിലാണ് ഗുണ്ടാ ആക്ട് പേരില്‍ തനിക്കെതിരെ ചുമത്തിയത്. ഒരു പൊലീസുകാരന് വിചാരിച്ചാലും ജയിലില്‍ കിടക്കാന്‍ പറ്റുമെന്ന് തെളിയിച്ചതാണ് തന്റെ അനുഭവം. ജനങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും സുഗതന് പറഞ്ഞു. അഞ്ചു പതിറ്റാണ്ടായിട്ടുള്ള സമരമാണ്. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ് എംഎല്‍എ. ഇനിയെങ്കിലും ജംഗ്ഷന് വികസനം ഉണ്ടാകണം. അല്ലെങ്കില്‍ ഇനിയും സമരത്തിനിറങ്ങും. സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും സുഗതന് വ്യക്തമാക്കി.
സംഘടനയ്ക്ക് വേണ്ടിയും നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയും ഇനിയും ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ലഹരി ഏറ്റവും കൂടുതല്‍ ഉള്ളത് ജയിലിന് അകത്താണെന്നാണ് തന്റെ അഭിപ്രായം. ഓപ്പറേഷന് തൂഫാന് എന്നു പറഞ്ഞ് നടത്തുന്നത് വെറും പ്രഹസനമാണ്. 19 ഉം 20 ഉം വയസ്സുള്ള കുട്ടികളെ 60 ഉം 65 ഉം വയസ്സുള്ള ലോക കള്ളന്മാര്‍ക്കൊപ്പമാണ് പാര്‍പ്പിക്കുന്നത്. പിന്നെങ്ങനെ കറക്ഷന് നടത്തുമെന്നാണ് പറയുന്നത്. ആരെ കറക്ട് ചെയ്തുവെന്നാണ് പറയുന്നത്. ഒരാളെപ്പോലും കറക്ട് ചെയ്തിട്ടില്ലെന്നും സുഗതന് പറഞ്ഞു.
WHAT TO READ NEXT

ആർ സുഗതൻ പുറത്തേക്ക്; കാപ്പ റദ്ദാക്കി ഹൈക്കോടതി; ജാമ്യം അനുവദിച്ചു
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
Sugathan released from prison; received by Union Minister Suresh Gopi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'സുരേഷ് ബാബുവിനെ മാറ്റിയത് കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച്': ബിനോയ് വിശ്വം; പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രമെന്ന് ബിജെപി

നിങ്ങള്‍ ആരാ..?, റെയ്ഡ് വീട്ടുമുറ്റത്ത് നടത്തണോ?; സതീശനെ പുകഴ്ത്തി സുരേഷ് ഗോപി



