
അനധികൃത ലേബര്‍ ക്യാമ്പ്; തിങ്ങിക്കൂടി തൊഴിലാളികള്‍, അടച്ചുപൂട്ടാന്‍ ഉത്തരവ്, പരിശോധനയ്ക്ക് പ്രത്യേക സംഘം
ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ ലേബര്‍ കമീഷണര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം.
തിരുവനന്തപുരം: ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ ലേബര്‍ കമീഷണര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. ചാല പ്രധാന തെരുവില്‍ അതിഥി തൊഴിലാളികള്‍ തിങ്ങിക്കൂടി താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയശേഷമാണ് നിര്‍ദേശം നല്‍കിയത്.
ചാലയിലെ ക്യാമ്പ് അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ തിരുവനന്തപുരം നഗരസഭ ഉത്തരവിട്ടു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്, ലേബര്‍ കമ്മീഷണര്‍ കെ. വാസുകി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ് )കെഎം സുനില്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും മന്ത്രിയുടെ സംഘം പരിശോധിച്ചു. അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണം ഉണ്ടെങ്കില്‍ പൊളിച്ചു മാറ്റുന്നതിന് സൂപ്രണ്ടിങ് എന്‍ജിനീയറോട് നിര്‍ദേശിച്ചു. കെട്ടിടത്തില്‍ ലൈസന്‍സ് ഇല്ലാത്ത കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്കി.
അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റര്‍സ്റ്റേറ്റ് മൈഗ്രന്റ് വര്ക്ക്മാന് ആക്ട് 1979 പ്രകാരം കോണ്‍ട്രാക്ടര്‍ക്ക് ലേബര്‍ കമീഷണറേറ്റ് നോട്ടീസ് നല്‍കും. അതിഥി തൊഴിലാളികളെ മാറ്റി താമസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും ലേബര്‍ കമീഷണറേറ്റ് കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദേശം നല്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ പി കെ ഫിറോസ് ജയിലില്‍ തന്നെ; 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും


