വധുവിന്റെയും വരന്റെയും തല കൂട്ടിമുട്ടിച്ചു; കേസ് എടുത്ത് വനിതാ കമ്മീഷന്‍

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പൊലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി

വീഡീയോ ദൃശ്യം
Last Updated :20 January 2024, 9:22 am IST
Edited by :migrator

പാലക്കാട്: വിവാഹത്തിന് മുന്‍പായി  വധുവരന്‍മാര്‍ തലകള്‍  കൂട്ടിമുട്ടിച്ച
 സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പൊലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസവം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. 

പല്ലശന തെക്കുംപുറം വീട്ടില്‍ ചെന്താമരയുടെയും ഗീതയുടെയും മകന്‍ സച്ചിന്റെയും സജിലയുടെയും വിവാഹദിവസം പിന്നീലൂടെയെത്തിയ ഒരാള്‍ വധുവരന്‍മാരുടെ തലകള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു. പിന്നാലെ വധു വേദന കൊണ്ട് തലയില്‍ കൈവെക്കുന്നതും കരഞ്ഞു കൊണ്ട് വീട്ടിലേക്ക് കയറി പൊകുന്നതും വിഡിയോയില്‍ കാണാം.

ഇതിനുശേഷം ഇത്തരം ആചാരം അവസാനിപ്പിക്കണമെന്ന് വധുതന്നെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആചാരമെന്ന് പറഞ്ഞ് നടന്ന ഈ അനാചാരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു മുമ്പും പാലക്കാട് ഇത്തരത്തിലുള്ള ചടങ്ങുകള്‍ നടന്നിട്ടുണ്ടെന്നും ഒരിക്കല്‍ വധു തല കറങ്ങി വീഴുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ടെന്നും പാലക്കാട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now