
ആലപ്പുഴയില്‍ മദപ്പാടിലായിരുന്ന ആന പാപ്പാനെ താഴെയിട്ട് കുത്തി; പകരം വന്നയാള്ക്കെതിരെയും ആക്രമണം
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ കുത്തി

ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ കുത്തി. ഹരിപ്പാട് സ്കന്ദന് എന്ന ആനയാണ് പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയും പകരം വന്ന പാപ്പാനെയും കുത്തിയത്.
ചങ്ങല അഴിച്ചുമാറ്റാന്‍ മുകളില്‍ കയറിയ മണികണ്ഠനെ ആന കുലുക്കി താഴെയിട്ടു. തുടര്‍ന്ന് ആന കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ ആന വീണ്ടും മറ്റൊരാളെ കൂടി കുത്തുകയായിരുന്നു.
പകരം വന്ന പാപ്പാനെയാണ് ആന ആക്രമിച്ചത്. ആനയെ മദപ്പാടിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
in alappuzha temple elephant attack mahouts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



