
പൈലറ്റിനെ സഹപൈലറ്റ് കുത്തി; നിലവിളി കേട്ടു; ലക്ഷ്യമിട്ടത് വിമാനം തകര്‍ക്കല്‍; വിട്ടൊഴിയാതെ ദുരൂഹത
സഹ പൈലറ്റ്, പൈലറ്റിനെ കുത്താന്‍ ശ്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിമാനത്തില്‍ യാത്രക്കാരായി രണ്ട് പൈലറ്റുമാര്‍ ഉണ്ടായിരുന്നു.

ടെല്‍ അവീവ്: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന വിമാനം അടിയന്തര ലാന്‍ഡിങ് നടത്താന്‍ കാരണം പൈലറ്റിനെ സഹപൈലറ്റ് കുത്തിയതാണെന്ന് യാത്രക്കാര്‍. പൈലറ്റുമാരില്‍ ഒരാളെ കീഴ്പ്പെടുത്താന്‍ സഹായിച്ചതായും യാത്രക്കാര്‍ പറഞ്ഞു. ഒമാന്‍ വംശജനായ പൈലറ്റാണ് കുത്തിയതെന്ന് പുറത്തുവരുന്ന വിവരം.
'വിമാനത്തിനുള്ളില്‍ ഞങ്ങള്‍ നിലവിളികള്‍ കേട്ടു. തുടര്‍ന്ന് അവര്‍ കോക്ക്പിറ്റ് തുറന്നപ്പോള്‍ അവിടെ രക്തം കണ്ടു, ആരോ കത്തി ഉപയോഗിച്ച് പൈലറ്റിനെ കുത്തിയിരുന്നു,' യാത്രക്കാരി പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും ഇസ്രായേലി യാത്രക്കാരും ചേര്‍ന്നാണ് അക്രമിയെ കീഴടക്കാന്‍ സഹായിച്ചതെന്നും ആ സ്ത്രീ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹ പൈലറ്റ്, പൈലറ്റിനെ കുത്താന്‍ ശ്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിമാനത്തില്‍ യാത്രക്കാരായി രണ്ട് പൈലറ്റുമാര്‍ ഉണ്ടായിരുന്നു. ഇവരാണ് അക്രമിയായ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാതെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ പൈലറ്റുമാരില്‍ ഒരാള്‍ മനഃപൂര്‍വം വിമാനം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്നും മറ്റേ പൈലറ്റ് ഇടപെട്ട് അത് തടഞ്ഞു എന്നും ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ദുബൈ- ടെല്‍ അവീവ് വിമാനത്തിലുണ്ടായ സംഭവം ഭീകരാക്രമണ ശ്രമമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭീകരാക്രമണമാണ് നടന്നതെന്ന് വിമാനത്തിലെ ചില യാത്രക്കാരും അവകാശപ്പെട്ടു. കോക്പിറ്റിലുണ്ടായ അക്രമാസക്തമായ സംഭവവികാസങ്ങളെ തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.
27 കുട്ടികള്‍ ഉള്‍പ്പടെ 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സൗദി അറേബ്യന്‍ അധികൃതര്‍ നിലവില്‍ കോ പൈലറ്റിനെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ച ഫ്ളൈ ദുബൈ അധികൃതര്‍ സംഭവത്തെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല.
ക്യാപ്റ്റന്‍ കുത്തേറ്റതിനെ തുടര്‍ന്ന് വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റു രണ്ട് പൈലറ്റുമാരാണ് വിമാനം സുരക്ഷിതമായി ഇറക്കാന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം സൗദിയില്‍ ലാന്‍ഡ് ചെയ്തശേഷം വിമാനത്തിലെ യാത്രക്കാര്‍ കൈയടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിലെ ചില യാത്രക്കാരുടെ വസ്ത്രങ്ങളില്‍ രക്തം പുരണ്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് കോക്പിറ്റിലെ സംഭവങ്ങളെ തുടര്‍ന്നാണെന്നാണ് വിവരം.
ദുബൈയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാനമാണ് വടക്കന്‍ സൗദി അറേബ്യയ്ക്ക് മുകളിലെത്തിയപ്പോള്‍ വഴിതിരിച്ച് വിട്ടത്. വിമാനം റാഞ്ചി എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. പിന്നാലെ, അതു തെറ്റാണെന്നും അടിയന്തിര ലാന്‍ഡിങ് ആയിരുന്നുവെന്നും വിശദീകരണവുമായി ഇസ്രയേല്‍ രംഗത്തെത്തി. വിമാനം റാഞ്ചിയതല്ലെന്നും വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് അടിയന്തിരമായി സൗദിയില്‍ ലാന്‍ഡ് ചെയ്തതാണെന്നും ഇസ്രയേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. രണ്ട് മിനിറ്റിനുള്ളിലാണ് വിമാനം 34,000 അടി ഉയരത്തില്‍ നിന്ന് ഏകദേശം 16,600 അടിയിലേക്ക് താഴേയ്ക്ക് പതിച്ചത്. വിമാനത്തില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുക, റാഞ്ചല്‍, തുടങ്ങിയ സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന കോഡായിരുന്നു വിമാനത്തില്‍ നിന്ന് നല്‍കിയിരുന്നത്.
#BREAKING
— Nabila Jamal (@nabilajamal_) September 30, 2026
ð¨ Cockpit video is now out
Shows a bloody altercation, with one of the pilots seen soaked in blood
A Flydubai flight from Dubai to Tel Aviv was forced to divert to Saudi Arabia after what authorities described as a âviolent incidentâ between two pilots
The aircraft⦠pic.twitter.com/p3eIQ58Ndw
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Israeli officials say diverted flydubai incident may be attempted 'terror attack'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വിമാനം തകർക്കാൻ നോക്കിയ പൈലറ്റ് മതതീവ്രവാദി, സ്ത്രീകളോട് സംസാരിക്കില്ല; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ
'അയാളെ കഴുത്തുഞെരിച്ചുപിടിച്ച് പുറത്തേക്ക് വലിച്ചിട്ടു, ടിവിയിൽ കണ്ട പരിചയം വെച്ച് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു': കോക്ക്പിറ്റിലെ ജീവൻമരണ പോരാട്ടം നെതന്യാഹുവിനോട് വിവരിച്ച് യാനിവ് ഹയൂൻ
