
മലപ്പുറത്ത് യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍
ചൊവ്വാഴ്ച രാവിലെ ആറോടെ ഇതേ കെട്ടിടത്തില്‍ സ്ഥാപനം നടത്തുന്ന കെട്ടിടയുടമ കട തുറക്കാനെത്തിയപ്പോഴാണ് യുവാവിനെ കണ്ടത്
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. കക്കിടിപ്പുറം സ്കൂളിന് സമീപം പുത്തന്‍വീട്ടില്‍ പരേതനായ കുഞ്ഞുണ്ണി നായരുടെ മകന് മണികണ്ഠന് (40) ആണ് മരിച്ചത്. എറവക്കാട് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ കോണിപ്പടിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ആറോടെ ഇതേ കെട്ടിടത്തില്‍ സ്ഥാപനം നടത്തുന്ന കെട്ടിടയുടമ കട തുറക്കാനെത്തിയപ്പോഴാണ് യുവാവിനെ കണ്ടത്. കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്ന കോണിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണതാവാം എന്നാണ് നിഗമനം.
സാധാരണ ഏറെ വൈകി വീട്ടില്‍ എത്തുന്ന മണികണ്ഠന് തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ചാലിശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
