ദുബൈയില്‍ ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പില്‍ മലയാളിയെ ഭാഗ്യം തേടിയെത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

അബുദാബി:ദുബൈയില്‍ ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പില്‍ മലയാളിയെ ഭാഗ്യം തേടിയെത്തി. 40 ലക്ഷം  രൂപയുടെ (54,451 ഡോളര്‍) സമ്മാനമാണ് മലയാളിയായ ഷിവിന്‍ വില്‍സണ് ലഭിച്ചത്. 

ജനുവരി 16നായിരുന്നു നറുക്കെടുപ്പ്. ആറില്‍ അഞ്ച് നമ്പറും ശരിയായതോടെയാണ് യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍ ഷിവിന്‍ വില്‍സണ്‍ സമ്മാനത്തിന് അര്‍ഹനായത്. ഡിജിറ്റല്‍ നറുക്കെടുപ്പിലെ ആദ്യ ശ്രമത്തില്‍ തന്നെ സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷിവിന്‍ വില്‍സണ്‍ പറഞ്ഞു. നറുക്കെടുപ്പ് ലൈവായി കാണാന്‍ സാധിച്ചില്ല. പിന്നീട് നോക്കിയപ്പോഴാണ് സമ്മാനത്തിന് അര്‍ഹനായി എന്ന് തിരിച്ചറിഞ്ഞത്. നൂറ് കോടി ഒന്നാം സമ്മാനമായ നറുക്കെടുപ്പില്‍ കൂട്ടുകാര്‍ പറഞ്ഞാണ് പങ്കെടുത്തതെന്നും ഷിവിന്‍ വില്‍സണ്‍ പറഞ്ഞു.

പെട്രോ കെമിക്കല്‍ പ്ലാന്റിലെ നിര്‍മ്മാണ മേഖലയിലാണ് ഷിവിന്‍ വില്‍സണ്‍ ജോലി ചെയ്യുന്നത്. കരിയര്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ യോഗ്യതകള്‍ നേടിയെടുക്കുന്നതിന് ഈ പണം ചെലവഴിക്കും. ശേഷിക്കുന്നത് വിദ്യാഭ്യാസത്തിനും മാതാപിതാക്കളുടെ ക്ഷേമത്തിനുമായി മാറ്റിവെയ്്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates