
News Now
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

കോഴിക്കോട്: ഇന്ഡിഗോ വിമാന കമ്പനി നിര്ത്തിവെച്ചിരുന്ന ജിദ്ദ - കോഴിക്കോട്, ദമ്മാം - കോഴിക്കോട് നേരിട്ടുള്ള സര്വീസുകള് പുനഃരാരംഭിക്കുന്നു. അടുത്ത മാര്ച്ച് 26 മുതല് ഇരു വിമാനത്താവളങ്ങളില് നിന്നും സര്വീസുകള് ആരംഭിക്കും. www.goindigo.in വെബ്സൈറ്റ്, ട്രാവല് ഏജന്സികള് എന്നിവ വഴി ടിക്കറ്റുകള് ലഭിക്കും.
ജിദ്ദയില് നിന്നും എല്ലാ ദിവസവും രാത്രി 12.40ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട് എത്തും. തിരികെ രാത്രി 8.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയില് ഇറങ്ങും. ദമ്മാമില് നിന്നും രാവിലെ 11.40നാണ് സര്വീസ്. ഈ വിമാനം വൈകീട്ട് 6.50ന് കോഴിക്കോട്ടെത്തും. കോഴിക്കോട് - ദമ്മാം സര്വീസ് രാവിലെ 8.40നാണ്. രാവിലെ 10.40ന് ദമ്മാമിലിറങ്ങും. നേരത്തെ ഈ സെക്ടറുകളില് സര്വീസ് നടത്തിയിരുന്ന ഇന്ഡിഗോ പിന്നീട് സര്വീസുകള് നിര്ത്തിവെക്കുകയായിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


